News

അടുത്ത വീട്ടിലെ ആരോ കൊല്ലാന്‍ വരുന്നു എന്നും പറഞ്ഞ് അവന്‍ തൂങ്ങി മരിക്കാന്‍ തുടങ്ങി; മനുഷ്യമനസ്സുകളെ പരീക്ഷണം നടത്തരുതേയെന്ന അഭ്യര്‍ത്ഥനയുമായി കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു

അടുത്തിടെ എന്നെ തേടി വന്ന ഒരു ഫോൺ കോൾ ,
വളരെ അധികം സങ്കടം ഉണ്ടാക്കി ..
സമൂഹത്തിലെ ഉയർന്ന ഉദ്യോഗം ഭരിക്കുന്ന ഒരാളിന്റെമകന് വേണ്ടി , ആ കുട്ടിയുടെ ‘അമ്മ ആണ് വിളിച്ചത് ..
അവർക്കും നല്ല വിദ്യാഭ്യാസം ഉണ്ട് ..

” മകന് ഇരുപതു വയസ്സുണ്ട് ..ഇടയ്ക്കു മാനസികമായ ചില പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് , ഡോക്ടർടെ ചികിത്സയിൽ ആയിരുന്നു ..ഇപ്പോൾ കുറവുണ്ട് ..
മരുന്ന് കഴിക്കുമ്പോൾ ഭയങ്കര ഉറക്കം ആണ് ..അതുമല്ല മരുന്ന് അങ്ങനെ തുടരെ കൊടുക്കുന്നത് ഇവിടെ ആർക്കും ഇഷ്‌ടമില്ല ..ഭാര്തതാവ്, ഈ വിവരം പുറത്ത് അറിഞ്ഞാൽ നാണക്കേട് എന്നാണ് പറയുന്നത് ..അദ്ദേഹം അവനോടു മിണ്ടാറില്ല …അവനും അദ്ദേഹത്തെ ഒട്ടും ഇഷ്‌ടം ഇല്ല ..
മരുന്ന് നിർത്തി കൗൺസലിങ്,യോഗ തുടങ്ങിയവ ചെയ്തു ഇത് നിയന്ത്രിക്കുന്നതു സാധ്യമാണോ ?”
കരഞ്ഞു കൊണ്ടാണ് ആ ‘അമ്മ സംസാരിക്കുന്നത് ..
നിസ്സഹായതയുടെ പടുകുഴിയിൽ നിന്ന് കൊണ്ട് ..
എനിക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ , അതിനു സാധ്യമായ മറ്റേതെങ്കിലും കൗൺസലിംഗ് സൈക്കോളജിസ്റ് ന്റെ നമ്പർ കൊടുക്കുമോ എന്നാണ് അവർ തിരക്കുന്നത് ..

സാധാരണയിൽ കൂടുതൽ വിദ്യാഭ്യാസവും , ലോകപരിചയവും ഉള്ള കുടുംബത്തിലെ അവസ്ഥ ഇതാണ് ,
എങ്കിൽ അതില്ലാത്ത വീട്ടിൽ എന്താണ് പറയേണ്ടത് ..?
അഭ്യസ്തവിദ്യരായ വിവരദോഷികൾ എന്നല്ലേ മേല്പറഞ്ഞ ആളുകളെ വിശേഷിപ്പിക്കേണ്ടത് ..?
രോഗ ലക്ഷണം പറഞ്ഞു കേട്ടപ്പോൾ തോന്നിയത് തന്നെ അവർ ആവർത്തിച്ച്‌ പറഞ്ഞു .
schizophrenia’ ‘ആണെന്നാണ് ഡോക്ടർ പറഞ്ഞത് ..

അടുത്ത വീട്ടിലെ ആരോ അവനെ കൊല്ലാൻ വരുന്നു എന്നും പറഞ്ഞായിരുന്നു തുടക്കം ..പിന്നെ അനിയൻ അവനെ
അവനെ ഇല്ലാതാക്കാൻ നോക്കുന്നു എന്നായി ..
ഉറക്കം ഇല്ലായിരുന്നു ..വിശപ്പും കുറഞ്ഞു ..
അങ്ങനെ ഒരു അവസ്ഥയിൽ നിന്നും പിന്നെ പുറത്തോട്ടു ഇറങ്ങാൻ തന്നെ ഭയം എന്ന മട്ടിലായി .
.
അവർ തുടരെ പറഞ്ഞു കൊണ്ടേ ഇരുന്നു ..

പലപ്പോഴും ഞാൻ ഉൾപ്പടെ പല കൗൺസലിങ് സൈക്കോളജിസ്റ് ;
സങ്കടത്തിൽ ആകുന്ന അവസ്ഥ ആണ് ഫോണിലൂടെ കൗൺസലിംഗ് നടത്തണം എന്ന ആവശ്യം ..
പറ്റില്ല എന്ന് പറയുമ്പോൾ , ഓ , ക്യാഷ് കിട്ടില്ല എന്ന് വെച്ചാണോ , അത് അക്കൗണ്ടിൽ ഇടാം എന്ന് പറയും ..
തലയിൽ കൈ വെച്ച് പോകുന്ന നിമിഷം ..
ഒന്നാമത് , വ്യക്തിയെ നേരിൽ കണ്ടാൽ മാത്രമേ ആ മാനസികാവസ്ഥ മനസിലാകൂ ..
എനിക്ക് പ്രശ്നം ഉണ്ട് , കൗൺസലിംഗ് ആവശ്യം ഉണ്ട് എന്ന് തോന്നുന്ന ഒരാളിനെ കൗൺസലിംഗ് ചെയ്യാനും എളുപ്പമാണ് ..
കാരണം , കൗൺസലിംഗ് എന്നാൽ , തെറ്റിധാരണ പോലെ ഉപദേശം അല്ല ..

കൗൺസലിംഗ് സൈക്കോളജിസ്റ് എന്നാൽ ,
വിധി പറയുന്ന ജഡ്ജ് അല്ല , ഉപദേശിക്കുന്ന വികാരിയും അല്ല ..
സ്വന്തം പ്രശ്നങ്ങളെ വിലയിരുത്തി , സ്വയം പരിഹാരം കണ്ടെത്താൻ സഹായിക്കുക എന്നതാണ് കൗൺസലിംഗ് സൈക്കോളജിസ്റ് ചെയ്യുന്ന ജോലി ..
കേട്ടിരിക്കുക എന്ന മനോഹരമായ ഒരു കാര്യം..
പറഞ്ഞു പറഞ്ഞു ., ഒടുവിൽ പ്രശ്നപരിഹാരം വ്യക്തി തന്നെ കണ്ടെത്തി എടുക്കും ..
ഇടയ്ക്കു ചില പിന്തുണ കൊടുത്താൽ മതി ..
ചിന്തകള്ക്ക് ..!
അതിനു വ്യക്തിയിൽ വേണ്ടുന്ന ഒന്നുണ്ട് ..
ഉൾകാഴ്ച ../insight’
അതില്ലാത്ത ഒരാളെ എങ്ങനെ കൗൺസലിങ് നടത്തും .?
SCHIZOPHRENIA’ ഉള്ള ഒരാളെ എങ്ങനെ കൗൺസലിംഗ് നടത്തും ?..
രോഗിയെ അല്ല രോഗിയെ നോക്കുന്ന ആളുകൾക്കാണ് കൗൺസലിംഗ് കൊടുക്കേണ്ടത് ..
രോഗിക്ക് മരുന്നാണ് ആവശ്യം ..

” അടുത്ത വീട്ടിലെ ആരോ കൊല്ലാൻ വരുന്നു എന്നും പറഞ്ഞു അവൻ തൂങ്ങി മരിക്കാൻ തുടങ്ങി .അപ്പോഴാണ് പിന്നെ ഡോക്ടറെ കാണാൻ കൊണ്ട് പോകേണ്ടി വന്നത് .
എന്റെ അമ്മാവന് ഇതേ പോലെ അസുഖം ഉണ്ടായിരുന്നു ..
അവനു ഡിഗ്രി വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു ..
ചില കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നു ..
കഞ്ചാവ് ഒക്കെ ഉപയോഗിക്കുന്നു എന്ന് വൈകി ആണ് ഞങ്ങൾ കണ്ടു പിടിച്ചത് ..

ആ അമ്മയുടെ വാക്കുകൾ ആണ് ..
തലച്ചോറിലെ ഡോപ്പാമിൻ എന്ന രാസവസ്തുവിൽ ഉണ്ടാകുന്ന ക്രമക്കേടാണ് ,ഈ അസുഖത്തിന് കാരണം ആകുന്നത് ..
”എന്റെ വീട്ടിലെ പാരമ്പര്യം എന്നതാണ് അദ്ദേഹത്തിന് ഇപ്പൊ ദേഷ്യം ..”
അങ്ങനെ ആണോ .?
അങ്ങനെ ആണെങ്കിൽ അടുത്ത കുഞ്ഞിനും ഈ അസുഖം വരുമോ ?”
അവരുടെ സങ്കടം മനസ്സിലാക്കാം .

ഇതിനൊക്കെ മറുപടി വ്യക്തമായി പറഞ്ഞു കൊടുക്കാൻ പ്രാപ്തർ സൈക്കിയാട്രിസ്റ് ആണ് ..
രോഗിയെ ചികില്സിക്കുന്നതിനോട് ഒപ്പം രോഗിയെ നോക്കുന്ന ഉറ്റവർക്കു പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട വസ്തുതകൾ ഏറെ ഉണ്ട് ..
സമയം ഉളള ഒരു സൈക്കിയാട്രിസ്റ് നെ കാണു എന്നാണ് ഞാൻ പലരോടും പറയാറ് ..
എന്റെ അറിവിൽ ,
പാരമ്പര്യം ഉണ്ട് എന്ന് വെച്ച് തീർച്ചയായും വരണം എന്നില്ല ..
വരാനും 10% ശതമാനം ചാൻസ് ഉണ്ട് ..
അച്ഛനും അമ്മയ്ക്കും , രണ്ടു പേർക്കും ഉണ്ടെങ്കിൽ 40’%വരാന് സാധ്യത ഉണ്ട് ..
ലഹരി ഉപയോഗിക്കുന്ന ഒരാളിൽ ,
ഡോപ്പാമിൻ എന്ന രാസവസ്തുവിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കാൻ സാധ്യത ഉണ്ട് ..
പാരമ്പര്യമായി അസുഖം ഉള്ള ഒരാളിൽ ഇത്തരം അസുഖ അവസ്ഥകൾ ഉടലെടുക്കാൻ കഞ്ചാവ് പോലെ ഉള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം കാരണമായേക്കാം ..

തലച്ചോറിലെ രാസവസ്തുക്കളെ ക്രമീകരിക്കുന്ന മരുന്നുകൾ കൊണ്ടുള്ള ചികിത്സ ആണ് ഇതിനു പ്രതിവിധി ..
delusions’, മിഥ്യാവിശ്വാസം ,മിഥ്യ അനുഭവങ്ങൾ , hallucinations’ [ ഇല്ലാത്ത ശബ്ദം കേൾക്കുക ] , പരസ്പരബന്ധമില്ലാത്ത സംസാരം തുടങ്ങിയവ ഒക്കെ ഇതിലെ അധിക ലക്ഷണങ്ങൾ ആണ് ..
അതെ പോലെ നെഗറ്റീവ് ലക്ഷണങ്ങൾ ഉണ്ട് ., ബൗദ്ധിക ലക്ഷണങ്ങളും ഉണ്ട് .

ആദ്യകാലത്തു തന്നെ ചികിത്സ തേടിയാൽ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ സാധിക്കാവുന്നതാണ് ..
മരുന്ന് കഴിച്ചു , സാധാരണ മട്ടിൽ ആയി എന്ന് തെറ്റിദ്ധാരണ തോന്നി അത് നിർത്തരുത് ..
ഡോക്ടർ നിർദ്ദേശിക്കുന്ന സമയം വരെ ഇത് കഴിക്കണം എന്നതാണ് മുഖ്യം ..
എങ്കിൽ മാത്രമേ രോഗം മൂർച്ഛിക്കാതെ ഇരിക്കുകയും സാധാരണ ജീവിതത്തിലേയ്ക്ക് വരാനും സാധിക്കു ..

നമ്മുടെ നാട്ടിൽ ഇന്നും മാനസിക പ്രശ്നങ്ങളെ അവഗണനയോടു കാണുകയും അർഹിക്കുന്ന ചികിത്സ വേണ്ട സമയത്ത് നൽകുകയോ ചെയ്യുന്നില്ല ..
ഏതു കൗൺസലർ ആകട്ടെ , തന്റെ പരിമിതികൾ മനസ്സിലാക്കി , PRACTICE’ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു ..
എവിടെ നിന്നെങ്കിലും ഒരു കൗൺസലിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ,
മനുഷ്യമനസ്സുകളെ പരീക്ഷണം നടത്തരുതേ എന്നൊരു അഭ്യർത്ഥന ..!

shortlink

Related Articles

Post Your Comments

Related Articles


Back to top button