Latest NewsKerala

കല്ലട ബസ് ഉടമ സുരേഷ് കല്ലട ഇന്ന് ഹാജരായേക്കും

ഇന്നലെ സുരേഷ് ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും അയാള്‍ എത്തിയില്ല

തിരുവനന്തപുരം: യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നില്‍ ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസെങ്കിലും അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ ഇവിടെയായിരിക്കും സുരേഷ് ഹാജരാകുക.

ഇന്നലെ സുരേഷ് ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും അയാള്‍ എത്തിയില്ല. അതേസമയം ഇന്നുകൂടി ഹാജരായില്ലെങ്കില്‍ പോലീസ് കൂടുതല്‍ നിയമനടപടികളിലേയ്ക്ക് നീങ്ങും. സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

Tags

Related Articles

Post Your Comments


Back to top button
Close
Close