KeralaLatest News

നിയമലംഘനം തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസുകള്‍; പിഴയിനത്തില്‍ കിട്ടാനുള്ളത് കോടികള്‍

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസ്സുകളുടെ നിയമലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ കുടിശ്ശികയായി കിട്ടാനുള്ളത് കോടികള്‍. വിവിധ തരം വാഹനങ്ങള്‍ നല്‍കാനുള്ള കുടിശ്ശികയാകട്ടെ 600 കോടിയലധികവും. ഗതാഗത കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉടമയ്ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ.് സുരേന്ദ്രന്‍ അറിയിച്ചു.

ഗതാഗത നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മെല്ലെപ്പോക്കിന്റെ ഉദാഹരണമാണ് കോടികളുടെ കുടിശ്ശിക. 20 വര്‍ഷം വരെ പഴക്കമുള്ള ഗതാഗത നിയമലംഘന കേസുകളാണ് നടപടിയാവാതെ കിടക്കുന്നത്. കേസ് തീര്‍പ്പാക്കാനോ വാഹന ഉടമകളില്‍ നിന്നും പിഴ നിശ്ചിത സമയത്ത് ഈടാക്കാനോ വകുപ്പിന് കഴിയുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതി അടക്കമാണ് വകുപ്പ് നിരത്തുന്നത്.മാര്‍ച്ചില്‍ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെ 6 കോടി രൂപ പിരിച്ചെടുത്തതാണ് സമീപകാലത്തെ നേട്ടം. അന്തര്‍സംസ്ഥാന സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ തടയാനായി തുടങ്ങിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പോലെ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നാണ് ഗതാഗത കമ്മീഷണര്‍ പറയുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ശേഷം ദിവസം ശരാശരി 14 ലക്ഷം രൂപയാണ് പിഴ ഇനത്തില്‍ ലഭിക്കുന്നത്.

അതേസമയം, മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപകമായ പരിശോധനയില്‍ പ്രതിഷേധിച്ച് കോഴിക്കോടു നിന്നുള്ള അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉടമകള്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button