KeralaLatest News

കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയേക്കും: നടപടികള്‍ തുടങ്ങി

തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം

തി​രു​വ​ന​ന്ത​പു​രം: കൊച്ചിയില്‍ ബസ് യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കും. ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതിനായി റോ​ഡ് ട്രാ​ഫി​ക് അ​തോ​റി​റ്റി യോ​ഗം ആ​രം​ഭി​ച്ചു. അതേസമയം യോഗത്തില്‍ ബസ് ഉടമ സുരേഷ് കല്ലടയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. പകരം അദ്ദേഹത്തിന്‍റെ അഭിഭാഷകനാണ് യോഗത്തിനെത്തിയത്. തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കഴിഞ്ഞ ഏപ്രില്‍ 21നാണ് കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നതോടെ നിരവധി പേര്‍ കല്ലട ബസില്‍ നിന്നും തങ്ങള്‍ക്കു നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ എറണാകുളം ആര്‍ടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍ടിഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റുകയായിരുന്നു. ഇരിഞ്ഞാലക്കുട ആര്‍ടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയില്‍ തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button