Bikes & ScootersLatest NewsAutomobile

എബിഎസ് കരുത്തിൽ ബജാജ് പള്‍സര്‍ 150 മോഡലുകൾ വിപണിയിൽ

പുതിയ സുരക്ഷ ചട്ടങ്ങളുടെ ഭാഗമായി എബിഎസ് സംവിധാനത്തോട് കൂടിയ പള്‍സര്‍ 150 മോഡലുകൾ വിപണിയിലെത്തിച്ച് ബജാജ്. സാധാരണ മോഡൽ 150, പള്‍സര്‍ നിയോണ്‍ 150, 150 ട്വിന്‍ ഡിസ്‌ക് എന്നിവയിലാണ് എബിഎസ് ഉൾപ്പെടുത്തിയത്.

PULSAR 150 NEON

പള്‍സര്‍ ട്വിന്‍ ഡിസ്‌ക് എബിഎസ് മോഡല്‍ എല്ലാ ഡീലര്‍ഷിപ്പുകളിലുമെത്തി ക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട് മറ്റു മോഡലുകള്‍ വരും ആഴ്ചകളില്‍ തന്നെ ഷോറൂമുകളിലെത്തും. അതേസമയം പള്‍സറിന്റെ ക്ലാസിക് 150 മോഡലിന് എബിഎസ് സുരക്ഷ നൽകിയിട്ടില്ല. വൈകാതെ ഈ ബൈക്കും ബജാജ് പരിഷ്‌കരിക്കും.

PULSAR 180

പള്‍സര്‍ നിയോണിന് 68,250 രൂപ, പള്‍സര്‍ 150 എബിഎസിന് 84,461 രൂപ, പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക്കിന് 88,339 രൂപ എന്നിങ്ങനെയാണ് ഡൽഹി എക്‌സ്‌ഷോറൂം വില. താഴ്ന്ന മോഡലായ നിയോണിന് 3,000 രൂപയും ട്വിന്‍ ഡിസ്‌ക് മോഡലുകള്‍ക്ക് 7,000 രൂപയുമാണ് വില കൂടിയത്. ഇന്ത്യയില്‍ എബിഎസ് സംവിധാനമുള്ള ഏറ്റവും വില കുറഞ്ഞ ബൈക്ക് കൂടിയാണ് പള്‍സര്‍ 150 നിയോൺ.

pulsar-150-classic

shortlink

Related Articles

Post Your Comments

Related Articles


Back to top button