Latest NewsIndia

ഫാനി ചുഴലിക്കാറ്റ്; ചെന്നൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റിനാല്‍ ചെന്നൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതതയില്ല. എന്നാല്‍ നഗരത്തിലെ ചൂട് കുറയും. അതേസമയം നഗരത്തിലെ കുടിവെള്ള ക്ഷാമം കുറയുകയില്ല. തമിഴ്നാടിന്റെ തീരമേഖലയിലൂടെ കാറ്റ് കടന്നു പോകുമെങ്കിലും ആന്ധ്രപ്രദേശിലേക്ക് നീങ്ങും. ഏപ്രില്‍ 29 വരെ നഗരത്തിലെ ചൂട് കുറയുമെന്നും 30 വരെ ചെറിയ തോതില്‍ മഴ ലഭിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കും ബംഗാള്‍ ഉള്‍ക്കടലിലുമായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണെന്ന് ചെന്നൈയിലെ റീജ്യണല്‍ മീറ്ററോളജിക്കല്‍ സെന്റര്‍ പറയുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് വലിയ ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ച രാവിലെ 8 30ന് പുറത്തു വിട്ട വിവരം പ്രകാരം ചെന്നൈയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ 1490 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റ് ഏപ്രില്‍ 30ന് വൈകുന്നേരമോടെ ആന്ധ്രപ്രദേശിലെത്തും. തമിഴ്നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ ഇടിക്കും പുതുച്ചേരിയിലെയും തമിഴ്നാട്ടിലെയും ചില മേഖലകളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും റീജ്യണല്‍ മീറ്ററോളജിക്കല്‍ സെന്റര്‍ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന നഗരത്തിലെ കൂടിയ ചൂടിനെ കുറയ്ക്കാന്‍ ചുഴലിക്കാറ്റിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. നുംങ്കംപാക്കത്ത് 35 ഡിഗ്രി സെല്‍ഷ്യസും മീനമ്പാക്കം 37 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ താപനില.

shortlink

Related Articles

Post Your Comments

Related Articles


Back to top button