KeralaLatest News

ആലപ്പുഴയില്‍ വന്‍ തീപിടുത്തം: ഏഴ് അഗ്നിശമനസേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത്

ആലപ്പുഴ: ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിക്ക് തീപിടിച്ചു. ആലപ്പുഴ ചുങ്കത്തുള്ള വെളിച്ചെണ്ണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി തീപിടുത്തല്‍ കത്തിനശിച്ചു. ഏഴ് അഗ്നിശമനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന കൊപ്രയും വെളിച്ചെണ്ണയും കത്തി നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button