KeralaLatest News

ഫോനി ചുഴലിക്കാറ്റിന്റെ ദിശമാറുന്നു; കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം

ചെന്നൈ: ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാരദിശ മാറുന്നതായി തമിഴ്‌നാട് കാലാവസ്ഥ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് നിന്ന് അകന്ന് ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാള്‍ തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് അറിയിപ്പ്. തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നും തമിഴ്‌നാട് കാലാവസ്ഥ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിലുണ്ട്.

ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത 24 മണിക്കൂറില്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമടക്കം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഏഴ് ജില്ലകളില്‍ യെല്ലോ ആലേര്‍ട്ട് തുടരുകയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ വടക്കന്‍ തമിഴ്നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് തീരമേഖല. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ചുഴലിക്കാറ്റ് പ്രഭാവത്തില്‍ കേരളത്തിലെ ചില ജില്ലകളില്‍ മഴയും കാറ്റും ശക്തിപ്പെടുമെന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button