Latest NewsInternational

വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു: മൂന്നു പേര്‍ക്ക് പരിക്ക്

ലോ​സ് ആ​ഞ്ച​ല​സ്: കാ​ലി​ഫോ​ര്‍​ണി​യ​യി​ലുണ്ടായ വെടിവെയ്പ്പില്‍ ഒ​രു മരണം. കാലിഫോര്‍ണിയയിലെ സിനഗോഗില്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. പ്രാ​യ​മാ​യ സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. കൂടാതെ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെയ്പ്പ് നടത്തിയ സാ​ന്‍റി​യാ​ഗോ സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്‍​പ​തു​കാ​ര​നെ പോ​ലീ​സ് അറസ്റ്റ് ചെയ്തു.

തോ​ക്കു​മാ​യെ​ത്തി​യ യു​വാ​വ് സി​ന​ഗോ​ഗി​നു​ള്ളി​ല്‍ ക​ട​ന്ന് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം കാറില്‍ കടന്നു കളഞ്ഞ യു​വാ​വിനെ പോലീസ് പിന്തുടര്‍ന്നു പിടികൂടി. വെ​ടി​വ​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ഇ​യാ​ളു​ടെ കാ​റി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button