Nattuvartha

കടലേറ്റം ശക്തമായി; പൂന്തുറ തീരദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ

അപൂർവമായി ചില വള്ളങ്ങൾ മാത്രമാണ് കടലിൽ പോയത്

തിരുവനന്തപുരം: കടലേറ്റം ശക്തമായി, കടലേറ്റം കാരണം മത്സ്യബന്ധനം മുടങ്ങിയതോടെ വലിയതുറ, പൂന്തുറ തീരദേശങ്ങൾ വറുതിയിലേക്ക്. വലിയതുറ പ്രദേശത്തെ ഇരുപതിലേറെ കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

അതി ശക്തമായ തിരയടിയെത്തുടർന്ന് അഞ്ചുദിവസത്തേക്കു കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കട്ടമരത്തിലും ഓട്ട്‌ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികളാണ് ഏറെയും. തിരയടി ശക്തമായ ഭാഗത്ത് അയ്യായിരത്തോളം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്.

കൂടാതെ അപൂർവമായി ചില വള്ളങ്ങൾ മാത്രമാണ് കടലിൽ പോയത്. കടലേറ്റത്തിൽ വീടുകൾ തകരുന്നതിനൊപ്പം വരുമാനം കൂടി ഇല്ലാതായതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. സർക്കാർ സൗജന്യമായി റേഷൻ നൽകുമെന്നത് മാത്രമാണ് ഇവരുടെ ഏക ആശ്രയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button