Latest NewsInternational

ഭീതിയൊഴിയാതെ ലങ്ക: ശിരോവസ്ത്രങ്ങള്‍ ധരിക്കരുതെന്ന് നിര്‍ദ്ദേശം

പൊതു ഇടങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ മു​ഖം​മൂ​ടി​ ശി​രോ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​യാ​ണ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്

കൊ​ളം​ബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്നസ്ഫോടന പരന്പരകളില്‍ വിറച്ചു നില്‍ക്കുകയാണ് ശ്രീലങ്ക. വീണ്ടും സ്ഫോടനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ക്രിസ്തീയ ദേവാലയങ്ങളള്‍ കുറുബ്ബാനകളും പ്രാര്‍ത്ഥനകളും നിര്‍ത്തി വച്ചിരുന്നു. അതേസമയം ഇപ്പോള്‍ ശിരോവസ്ത്രങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി രാ​ജ്യ​ത്തി​നു​ള്ളി​ലു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ന്‍ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​രിന്‍റെ നടപടി.

പൊതു ഇടങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ മു​ഖം​മൂ​ടി​ ശി​രോ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​യാ​ണ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. കൂടാതെ  ദേ​വാ​ല​യ​ങ്ങ​ളില്‍ പ​ര​സ്യ ദി​വ്യ​ബ​ലി അ​ര്‍​പ്പ​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​ട്ടുണ്ട്. . ഇ​തി​ന്‍റെ പശ്ചാത്തലത്തില്‍ ഞായ​റാ​ഴ്ച കൊ​ളം​ബോ ആ​ര്‍​ച്ച്‌ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ല്‍​ക്കം ര​ഞ്ജി​ത്തിന്‍റെ റെ വ​സ​തി​യി​ലെ സ്വ​കാ​ര്യ ചാ​പ്പ​ലി​ല്‍ അ​ര്‍​പ്പി​ച്ച ദി​വ്യ​ബ​ലി രാ​ജ്യ​വ്യാ​പ ക​മാ​യി ടി​വി​യി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യുകയും ചെയ്തിരുന്നു. വീടുകളിലിരുന്നുകൊണ്ട് വിശ്വാസികള്‍ ദിവ്യ ബലിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button