Latest NewsInternational

ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്; മെയ് ഒന്ന് മുതല്‍ സര്‍വീസ് ഇല്ല

ദോഹ: ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം മേയ് ഒന്നു മുതല്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. മൂന്നു മാസത്തേക്ക് താത്കാലികമായാണ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്നുവെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ മൂന്നു മാസത്തേക്കായിരിക്കും സര്‍വ്വീസ് നിര്‍ത്തുന്നത്. നേരത്തെ ജെറ്റ് എയര്‍വെയ്സും സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു.

പ്രവാസികള്‍ക്ക് തിരിച്ചടിയായ ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്‍ഡിഗോയും സര്‍വ്വീസ് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, അഹമ്മദാബാദ് സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തി വെക്കുന്നതും മൂന്നു മാസത്തിനകം സര്‍വ്വീസ് പുനരാരംഭിക്കുമെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്കു ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. നിരക്കില്‍ ഇളവ് ലഭിക്കുന്നതിനാല്‍ പ്രവാസികള്‍ ഏറെ ആശ്രയിച്ചിരുന്നത് ഇന്‍ഡിഗോ സര്‍വ്വീസുകളെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button