Latest NewsFootball

ലിവര്‍പൂള്‍ എതിരാളികളെ ഭയപ്പെടുത്തുന്ന ടീമാണെന്ന് വല്വെര്‍ഡെ

ലിവര്‍പൂള്‍ എതിരാളികള്‍ക്ക് ഭയം നല്‍കുന്ന ടീമാണെന്ന് ബാഴ്‌സലോണ പരിശീലകന്‍ വല്വെര്‍ഡെ. ടീമിന്റെ അറ്റാക്ക് ഭയപ്പെടുത്തുന്നതാണെന്നും വല്വെര്‍ഡെ പറഞ്ഞു. ലിവര്‍പൂളിനെ ഇന്ന് ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ നേരിടാന്‍ ഇരിക്കുകയാണ് ബാഴ്‌സലോണ. ലിവര്‍പൂള്‍ എതിരാളികള്‍ക്ക് പല വിധത്തിലും ഭയം നല്‍കുന്ന ടീമാണെന്ന് വാല്വെര്‍ഡെ പറഞ്ഞു.

ലിവര്‍പൂളിന്റെ ഹൈ പ്രസിംഗ്, റിതം ഒക്കെ പകരം വെക്കാന്‍ ഇല്ലാത്തതാണ്. വാല്വെര്‍ഡെ പറഞ്ഞു. ഒരു നിമിഷം പോലും ലിവര്‍പൂളിനെതിരെ അടങ്ങി നില്‍ക്കാന്‍ പറ്റില്ല. 15 മിനുട്ട് കൊണ്ട് എതിരാളികളെ തച്ചുടച്ച് കളി സ്വന്തമാക്കാന്‍ കഴിയുള്ളവരാണ് ലിവര്‍പൂള്‍ വാല്വെര്‍ഡെ പറഞ്ഞു. ക്ലോപ്പ് ഡോര്‍ട്മുണ്ടില്‍ കളിച്ച ശൈലി തന്നെയാണ് ലിവര്‍പൂളിലും കൊണ്ടു വന്നത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button