Latest NewsSaudi ArabiaGulf

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചാല്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ

റിയാദ് : ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചാല്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ . എണ്ണ ഉത്പ്പാദനം കൂട്ടാനും കൂടുതല്‍ വിതരണം നടത്തിയും പ്രതിസന്ധി പരിഹരിയ്ക്കാന്‍ കഴിയുമെന്ന് സൗദി ഊര്‍ജമന്ത്രി വ്യക്തമാക്കി. ജൂണില്‍ ചേരുന്ന ഒപെക് യോഗത്തിലും ഉത്പാദന നിയന്ത്രണം ആവശ്യപ്പെടുമെന്നും ഊര്‍ജ മന്ത്രി വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കന്‍ ഉപരോധം ശക്തമായതോടെയാണ് സൗദി ഊര്‍ജ മന്ത്രിയുടെ പ്രതികരണം. ഇറാനില്‍ നിന്നും ആഗോള വിപണിയിലേക്ക് എണ്ണ വിതരണം നിലക്കുന്നതോടെ വിപണയില്‍ എണ്ണ വില ഏറുമെന്നായിരുന്നു ആശങ്ക. ഇത് പരിഹരിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ വിതരണം കൂട്ടിയിട്ടുണ്ട്. നേരത്തെയുള്ള വിതരണ നിയന്ത്രണത്തിന്റെ പരിധിക്കകത്താണിത്.

എന്നാല്‍ ഇറാന്‍ ഉപരോധം നീളുന്ന സാഹചര്യത്തില്‍ ആവശ്യമായ വിതരണം നടത്താമെന്നാണ് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞത്. ജൂണില്‍ നടക്കുന്ന ഒപെക് യോഗത്തില്‍ ഉത്പാദന നിയന്ത്രണം നീട്ടണമെന്ന നിലപാടിലാണ് സൗദി.

shortlink

Related Articles

Post Your Comments

Related Articles

Back to top button