KeralaLatest NewsIndia

കൊല്ലത്ത് ബിന്‍ ലാദന്‍റെ ചിത്രം പതിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കൊല്ലത്ത് ആഗോള ഭീകരനും കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ മേധാവിയുമായ ബിന്‍ ലാദന്റെ ചിത്രം പതിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലത്തു പള്ളിമുക്കില്‍ വെച്ചാണ് പൊലീസ് കാര്‍ ശ്രദ്ധിക്കുന്നതും കസ്റ്റഡിയിലെടുക്കുന്നതും.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തില്‍ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. സമുദ്രാതിര്‍ത്തി വഴി ലങ്കയില്‍ നിന്നും ചാവേറുകള്‍ കേരളത്തിലും എത്തിയേക്കാം എന്ന വിവരത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജന്‍സികള്‍ പുലര്‍ത്തി പോരുന്നത്.

തീവ്രവാദ ആശയധാരകളോടും തീവ്രവാദി നേതാക്കളോടും അനുഭാവം വച്ചു പുലര്‍ത്തുന്നവരെ തിരിച്ചറിയാന്‍ സമൂഹമാധ്യമങ്ങളിലടക്കം പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ശക്തമായ നിരീക്ഷണം നടത്തി വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button