Latest NewsKerala

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

റിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ മുറിയിലേയ്ക്കു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അവധിക്കാല ചിത്രരചനാ ക്ലാസിനെത്തിയ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച ടെക്‌നോപാര്‍ക്കിലെ ഗ്രാഫിക് ഡിസൈനറും ചിത്രകലാധ്യാപകനുമായ യുവാവ് അറസ്റ്റില്‍. വിജയ് എന്നയാളിനെയാണെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27ന് കഴക്കൂട്ടത്ത് കരിമണലിലുള്ള ഫ്‌ളാറ്റില്‍ അവധിക്കാല ചിത്രരചനാ ക്ലാസിനെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ മേല്‍ പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ് .

അടുത്തിടെ വിജയ്ക്ക് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ മുറിയിലേയ്ക്കു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പിന്നാലെ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.

സമിതി കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതോടെ പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് കേസ് തുമ്പ പോലീസിന് കൈമാറുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങളെടുക്കാന്‍ പോലീസ് മാധ്യമങ്ങളെ അനുവദിച്ചില്ല. ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷന്‍ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button