Latest NewsJobs & VacanciesEducation & Career

കരസേനയില്‍ വനിതകൾക്ക് അവസരം

കരസേനയില്‍ വനിതകൾക്ക് അവസരം. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിൽ വുമണ്‍ മിലിറ്ററി പോലീസ് എന്ന പുതിയ വിഭാഗത്തിൽ ആദ്യമായി വനിതകളെ നിയമിക്കുന്നു. അവിവാഹിതരായ സ്ത്രീകള്‍, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാൻ അവസരമുണ്ട്. ഇവര്‍ പുനര്‍വിവാഹം നടത്തിയവരാകാൻ പാടില്ല. കൂടാതെ അപേക്ഷ അയച്ചശേഷമോ 33 ആഴ്ചത്തെ പരിശീലന കാലയളവിനിടയിലോ വിവാഹംകഴിക്കാന്‍ പാടില്ല. 100 ഒഴിവുകളുണ്ട്.

അംബാല, ലഖ്‌നൗ, ജബല്‍പുര്‍, ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളില്‍ ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയിലൂടെയാകും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവ റാലിയിൽ ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യാം
അവസാന തീയതി : ജൂണ്‍ 8

shortlink

Related Articles

Post Your Comments

Related Articles


Back to top button