Latest NewsKuwait

നോർക്ക റൂട്ട്സ് മുഖേന നഴ്സുമാർക്ക് കുവൈറ്റിൽ നിയമനം

കുവൈറ്റ്: കുവൈറ്റിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാർക്ക് നിയമനം. മൂന്നു വർഷത്തെ പ്രവർത്തി പരിചയവും ബിഎസ്‍സി നഴ്സിങ് ബിരുദവുമാണ് യോഗ്യത. ശമ്പളം 325–350 ദിനാർ (ഏതാണ്ട് 74000–79000 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. 2019 മേയ് അവസാനം കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് അഭിമുഖം. താൽപര്യമുള്ളവർ കൊച്ചിയിൽ നടക്കുന്ന അഭിമുഖത്തിന് [email protected] എന്ന ഇ–മെയിലിലേക്കും ബെംഗളൂരുവിൽ നടക്കുന്ന അഭിമുഖത്തിന് [email protected] എന്ന ഇ–മെയിലിലേക്കും മെയ് 16 ന് മുൻപ് ബയോഡേറ്റ അയക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിലും 18004253939 (ടോൾ ഫ്രീ) എന്ന നമ്പറിലും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button