CricketLatest NewsSports

ഐപിഎൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

മുംബൈ : ഐപിഎല്ലിൽ ഇന്ന്  നിർണായക പോരാട്ടങ്ങൾ. വൈകിട്ട് നാലിന് ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടക്കുന്ന 53ആം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും,രാജസ്ഥാൻ റോയൽസും തമ്മിലാണ് ഏറ്റുമുട്ടുക. 13മത്സരങ്ങളിൽ അഞ്ചുജയവും,ഏഴ് തോൽവിയുമായി 6ആം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്നത്തെ കളിയിൽ ജയിച്ചാൽ മാത്രമെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകു.

എട്ടു ജയവും അഞ്ചു തോൽവിയുമായി മൂന്നാം സ്‌ഥാനത്തുള്ള ഡൽഹി പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. അതെസമയം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന 54ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാകും ഏറ്റുമുട്ടുക. 13മത്സരങ്ങളിൽ ആറു ജയവും,ഏഴും തോൽവിയുമായി നാലാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് പ്ളേ ഓഫ് നിലനിർത്താനുള്ള പോരാട്ടമാകും ഇന്ന് കാഴ്ച്ച വെക്കുക. 13മത്സരങ്ങളിൽനാല് ജയവും,എട്ടു തോൽവിയുമായി അവസാന സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിൽ നിന്നും നേരത്തെ പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button