Latest NewsInternational

വിദ്യാര്‍ത്ഥികള്‍ക്ക് സെക്സ് വാഗ്ദാനം ചെയ്ത 25 കാരിയായ അധ്യാപിക അറസ്റ്റില്‍

ലീസ്ബര്‍ഗ്, വിര്‍ജീനിയ• മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആഭാസകരമായ സ്വന്തം ചിത്രങ്ങള്‍ അയയ്ക്കുകയും സെക്സ് വാഗ്ദാനം ചെയ്യുകയും ചെയ്ത അധ്യാപിക അറസ്റ്റിലായി.

25 കാരിയായ ആലിസണ്‍ ബ്രിയല്‍ എന്ന അധ്യാപിക ബ്രായും പാന്റീസും മാത്രം ധരിച്ച് നിതംബം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ചിത്രം 16 വയസുള്ള രണ്ടും 17 വയസുള്ള ഒരു വിദ്യാര്‍ത്ഥിയ്ക്കും അയച്ചെന്നാണ് ആരോപണം. ചിത്രത്തോടൊപ്പം ലൈംഗിക വേഴ്ചയ്ക്കുള്ള അഭ്യര്‍ത്ഥനകള്‍ ഉള്‍പ്പെടുന്ന അനുചിമായ കമന്റുകളും അധ്യാപിക അയച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

Allison-Briel1

മാര്‍ക്കറ്റിംഗ് അധ്യാപികയായ ബ്രിയലിനെ ചൊവ്വാഴ്ച അമേരിക്കയിലെ വിര്‍ജിനിയയിലെ ലീസ് ബര്‍ഗില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തവരോട് മോശമായി പെരുമാറിയതിന് മൂന്ന് കൗണ്ട് കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലൗഡൗണ്‍ കൗണ്ടി ഹൈസ്കൂള്‍ അധ്യാപിക 2017 ഡിസംബറിനും 2018 നവംബറിനും മദ്ധ്യേയാണ് കുട്ടികള്‍ക്ക് ചിത്രങ്ങളയച്ചത്.

2017 ആഗസ്റ്റിലാണ് ഇവര്‍ സ്കൂളില്‍ ജോലിക്ക് കയറിയത്.

കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തതോടെ നവംബറില്‍ ഇവരെ ശമ്പള രഹിതമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

2500 ഡോളര്‍ ബോണ്ടിന്മേല്‍ ലൗഡൗണ്‍ കൗണ്ടി അഡല്‍റ്റ് ഡിറ്റന്‍ഷന്‍ സെന്ററിലാണ് ബ്രിയലിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button