Latest NewsKerala

അടുക്കളയ്ക്കുള്ളിൽ അതിക്രമം കാണിച്ച കുരങ്ങനെ വീട്ടുകാർ കുടുക്കി

പാലോട് : അടുക്കളയ്ക്കുള്ളിൽ അതിക്രമം കാണിച്ച കുരങ്ങനെ വീട്ടുകാർ കുടുക്കി. കുരങ്ങ് ശല്യം രൂക്ഷമായ പെരിങ്ങമ്മല പഞ്ചായത്തിലെ പറക്കോണത്ത് സദ്ദാമിന്റെ വീട്ടിലാണ് ഇന്നലെയാണ് സംഭവം ഉണ്ടായത്. രാത്രിയോടെ വനപാലകർ എത്തി കുരങ്ങനെ കസ്റ്റഡിയിലെടുത്തു.

കുരങ്ങ് ശല്യം രൂക്ഷമായത് വാർത്തയായതോടെ വനം വകുപ്പ് സ്ഥലത്ത് കൂട് സ്ഥാപിച്ചരുന്നു. ഇതോടെ കുറെയേറെ കുരങ്ങന്മാർ കൂട്ടിൽ കുടുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം കുരങ് കുഞ്ഞിനെ ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. വാതിലുകളെല്ലാം പൂട്ടിയിട്ടതോടെ പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഭക്ഷണ സാധനങ്ങളെല്ലാം കുരങ്ങ് അകത്താക്കി. അടുക്കളയിൽ കുറേ നാശനഷ്ടനങ്ങൾ ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button