Latest NewsIndiaElection 2019

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 51 മണ്ഡലങ്ങള്‍ വിധിയെഴുതും

 

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ഇന്ന് 51 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. അമേഠിയും റായ്ബറേലിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും പോരാട്ടത്തിനിറങ്ങുന്ന റായ്‌ബേലിയാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ഇതിന് പുറമേ ബിഹാറിലെ 5 സീറ്റുകളിലും ഝാര്‍ഘണ്ഡിലെ 4 സീറ്റിലും ജമ്മു കശ്മീരിലെ രണ്ടും മണ്ഡലങ്ങളിലും ജനം ഇന്ന് വിധിയെഴുതും. ബിജെപിക്ക് അധികാരത്തിലെത്താന്‍ വലിയ സഹായമായ ഈ സീറ്റുകളില്‍ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button