Latest NewsSaudi Arabia

റമദാന്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്

ജിദ്ദ: റമദാന്‍ ആശംസകള്‍ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. അനുഗ്രഹീതവും മഹത്തായതുമായ പുണ്യ റമദാന്‍ സമാഗതമായിരിക്കുന്നുവെന്നും വിശ്വാസം മുറുകെ പിടിച്ചും പ്രതിഫലം കാംക്ഷിച്ചും വ്രതമനുഷ്​ഠിക്കാന്‍ ദൈവം എല്ലാവരെയും തുണക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ലോകം തീവ്രവാദവും ഭീകരതയും കൊണ്ട്​ പരീക്ഷിക്കപ്പെട്ടപ്പോള്‍ ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ശക്​തമായ നിലപാടെടുക്കുകയും അവയെ പിഴുതെറിയാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തുകയും ചെയ്​ത രാജ്യമാണ്​​ സൗദി അറേബ്യയെന്നും സല്‍മാന്‍ രാജാവ്​ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button