Latest NewsIndia

സല്‍ക്കാരത്തിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന പ്രതികൾ പിടിയിൽ

ഡെറാഡൂണ്‍: കല്യാണ സല്‍ക്കാരത്തിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്നുപേര്‍ പിടിയില്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്​​രി ജി​ല്ല​യി​ല്‍ ഏപ്രില്‍ 26 നാണ് ദാരുണ സംഭവം നടന്നത്. സോബത്ത് സിംഗ്,ഗജേന്ദ്ര സിംഗ്, ഹുക്കും സിംഗ് എന്നിവരാണ് പിടിയിലായത്. ഇനി നാലുപേര്‍ കൂടി പിടിയിലാവാനുണ്ട്.

വിവാഹ സല്‍ക്കാരത്തില്‍ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ജീതേന്ദ്ര എന്ന ദളിത് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജീതേന്ദ്ര ഒമ്പത് ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്നെങ്കിലും മരിച്ചു. തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരൻ ഭക്ഷണം കഴിച്ചതാണ് ‘ഉയർന്ന ജാതി’ക്കാരെ പ്രകോപിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button