CricketLatest NewsSports

ചോദ്യപേപ്പറില്‍ കൗതുകം; ധോണിയും ഐ.ഐ.ടിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയിച്ച് വിദ്യാര്‍ത്ഥികള്‍

എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മദ്രാസ് ഐ.ഐ.ടി. തന്നെ. എന്നാല്‍ ധോനിക്ക് ഐ.ഐ.ടിയുമായി എന്ത് ബന്ധമെന്ന് ചോദിക്കന്‍ വരട്ടെ. ഇവിടെ നടന്ന പരീക്ഷയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിയ ഒരു ചോദ്യമാണ് കൗതുകമാകുന്നത്. മുംബൈയ്ക്കെതിരെ ഇന്ന് നടക്കുന്ന ഐ.പി.എല്‍ പ്ലേ ഓഫില്‍ ടോസ് ജയിച്ചാല്‍ ധോണി എന്തായിരിക്കും തെരഞ്ഞെടുക്കുക എന്നായിരുന്നു ചോദ്യം. ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ഥികളുടെ മെറ്റീരിയല്‍ ആന്‍ഡ് എനര്‍ജി ബാലന്‍സ് പേപ്പറിലാണ് ടോസുമായി ബന്ധപ്പെട്ട ഇത്തരമൊരു ചോദ്യം വന്നത്.

https://www.instagram.com/p/BxH8zDuD3ay/?utm_source=ig_embed

”ഡേ നൈറ്റ് മത്സരങ്ങളില്‍ മഞ്ഞുവീഴ്ച നിര്‍ണായക ഘടകമാണ്. പന്തിലേക്ക് വരുന്ന ഈര്‍പ്പം സ്പിന്നര്‍മാര്‍ക്ക് പന്തിലുള്ള ഗ്രിപ്പ് നഷ്ടമാക്കുന്നു. പേസര്‍മാര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന ലെങ്തില്‍ എറിയാനും കഴിയില്ല. ഇത് ഫീല്‍ഡിങ് ടീമിനെ പ്രതികൂലമായി ബാധിക്കും. ഐ.പി.എല്‍ 2019ല്‍, മെയ് ഏഴിന് ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേഓഫില്‍ ചെപ്പോക്കില്‍ കളിക്കും. ഈ ദിവസം ചെന്നൈയിലെ ഹ്യുമിഡിറ്റി 70 ശതമാനമായിരിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം.കളി തുടങ്ങുന്ന സമയമുള്ള താപനില 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും. രണ്ടാം ഇന്നിങ്സ് തുടങ്ങുന്ന സമയമാകുമ്പോള്‍ താപനില 27 ഡിഗ്രിയിലേക്കെത്തും. ഈ സാഹചര്യം വിലയിരുത്തി, ടോസ് ജയിച്ചാല്‍ ബാറ്റിങ് ആയിരിക്കുമോ? ബൗളിങ് ആയിരിക്കുമോ ധോണി തെരഞ്ഞെടുക്കുക? കാരണം വിശദീകരിക്കുക, ഇതായിരുന്നു ചോദ്യം.

ചോദ്യപേപ്പര്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം കൗതുകമാണ് തോന്നിയത്. എന്നാല്‍ സംഭവം വൈറലായതോടെ ഐ.സി.സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ ചോദ്യം പങ്കുവെക്കുകയും ചെയ്തു. യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ മുന്നിലേക്ക് വെക്കുന്നതിനെ ഐ.സി.സി അഭിനന്ദിക്കുകയും ചെയ്യുന്നു. ഇന്ന് 7.30നാണ് മുംബൈയും ചെന്നൈയും തമ്മിലെ ആദ്യ ക്വാളിഫയര്‍ മത്സരം

shortlink

Related Articles

Post Your Comments

Related Articles


Back to top button