KeralaLatest News

ഫുള്‍ A+ ഉം സയന്‍സും കിട്ടാത്തവരോട് സിവില്‍ സര്‍വീസില്‍ റാങ്ക് നേടിയ മലപ്പുറംകാരന് പറയാനുള്ളത്

കഴിഞ്ഞ ദിവസം എസ്എസ്എല്‍സി ഫലം പുറത്തുവന്നു. പ്രതീക്ഷയ്‌ക്കൊത്ത മാര്‍ക്ക് കിട്ടിയവര്‍ സന്തോഷത്തിലാണ്. എന്നാല്‍ ഫുള്‍ എ പ്ലസ് കിട്ടാത്തവരും മാര്‍ക്ക് കുറഞ്ഞവരും നിരാശയിലായിരിക്കും. എന്നാല്‍ അങ്ങനെയൊരു നിരാശയുടെ ആവശ്യമില്ലെന്നാണ് സിവില്‍ സര്‍വീസില്‍ റാങ്ക് നേടിയ മലപ്പുറംകാരന് പറയാനുള്ളത്. പത്താം ക്ലാസില്‍ മാര്‍ക്കില്‍ വന്‍ മാര്‍ക്ക് നേടാതിരുന്നിട്ടും സിവില്‍ സര്‍വീസില്‍ 390-ാം റാങ്ക് കിട്ടിയതിനെക്കുറിച്ച് എഴുതി പ്രചോദനമായിരിക്കുകയാണ് ഇത്തവണത്തെ ലിസ്റ്റിലുള്ള മുഹമ്മദ് സജാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

74 ശതമാനമായിരുന്നു പത്തിലെ മാര്‍ക്ക് . അത്ര മോശം മാര്‍ക്കൊന്നുമായിരുന്നില്ല . എങ്കിലും ക്ലാസ്സില്‍ ഏറെ പിന്നിലായിരുന്നു. ആ മാര്‍ക്ക് വെച്ച് മെറിറ്റില്‍ എവിടെയും science കിട്ടില്ലായിരുന്നു. സയന്‍സ് കിട്ടാതെ ,5 വര്‍ഷം സ്വന്തം വീടു പോലെ കണ്ട മലപ്പുറം നവോദയയുടെ പടിയിറങ്ങുമ്പോള്‍ ആദ്യമായി വീട്ടില്‍ നിന്ന് നവോദയയില്‍ പോയതിനേക്കാള്‍ സങ്കടമുണ്ടായിരുന്നു. എങ്കിലും മെറിറ്റില്‍ കിട്ടാത്ത science നു പകരം Humanities എടുത്തതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അന്നത്തെ നഷ്ടബോധമാണ്, വാശിയാണ്, പിന്നീട് സിവില്‍ സര്‍വ്വീസ് വിജയത്തിനടക്കം പ്രചോദനമായത്. എന്തേ ഹ്യുമാനിറ്റീസ് എടുത്തത് എന്നുള്ള പലരുടേയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്നത്തെ 390 ആം റാങ്ക്. അതു കൊണ്ട് തോറ്റു പോയവരോട്, ഫുള്‍ A+ ഉം സയന്‍സും കിട്ടാത്തവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒന്നിന്റേയും അവസാനമല്ല. ‘Picture അഭീ ബീ ബാക്കീ ഹൈ’.
Full A+ കാരോടും ഉന്നത വിജയികളോടും ഒന്നും പറയാനില്ല. Because you are on the right track (Congratulations)

N:B: +1 ന് ഏത് stream എടുക്കുന്നു എന്നുള്ളത് civil service exam ല്‍ ഒരു ഘടകം അല്ല.

https://www.facebook.com/sajad.muhammad.718/posts/177074203284716

shortlink

Related Articles

Post Your Comments

Related Articles


Back to top button