Latest NewsIndia

കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും പ്രധാനപ്പെട്ടതാണെന്ന് ശശി തരൂർ

ന്യൂഡൽഹി: കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും എല്ലാ സംസ്ഥാനവും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന് ശശി തരൂര്‍. ഒരു സംസ്ഥാനത്തെയും പാര്‍ട്ടി അവഗണിക്കില്ല. അതിന്‍റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിച്ചതെന്നും ശശി തരൂർ പറയുകയുണ്ടായി. ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും മോദിയെ പുറത്താക്കുന്നതില്‍ നിര്‍ണായകമാകുന്ന വോട്ടുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നാകുമെന്നും തരൂർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button