Latest NewsInternational

ശ്രീലങ്കൻ ഭീകരാക്രമണം : രഹസ്യ താവളത്തില്‍ പരിശീലനം നേടിയത് 38 ഭീകരര്‍, ഇവർ പരിശീലന ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പോയി

ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്ന രഹസ്യതാവളം കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

കൊളംബോ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് മുന്നോടിയായി 38 ഭീകരര്‍ക്ക് രഹസ്യ താവളത്തില്‍ പരിശീലനം നല്‍കിയിരുന്നതായി വിവരം. പരിശീലന ശേഷം ഇവർ വിവിധ സ്ഥലങ്ങളിലേക്ക് പോയതായാണ് റിപ്പോർട്ട്. ശ്രീലങ്കന്‍ പൊലീസ് സംശയാസ്പദമായി പിടികൂടിയ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്ന രഹസ്യതാവളം കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

ഭീകര സംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്തിലെ 38 പേര്‍ക്ക് ഇവിടെ പരിശീലനം ലഭിച്ചുവെന്നാണ് വിവരം. നുവാര എലിയ എന്ന സ്ഥലത്തെ ഒരു ചേരിപ്രദേശത്താണ് ഈ രഹസ്യകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആക്രമണത്തിന്‌ നാല് ദിവസം മുന്‍പ് വരെ ഇവിടെ ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനും നാഷണല്‍ തൗഹീത്ത് ജമാഅത്ത് തലവനുമായിരുന്ന സഹ്‌റാന്‍ ഹാഷിമും ഇതില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. ഈ കെട്ടിടം വാടകയ്ക്ക് എടുത്താണ് പ്രവര്‍ത്തിച്ചിരുന്നത്.

പത്ത് ഏക്കറോളം വരുന്ന ഈ സ്ഥലത്തായിട്ടാണ് ഭീകരര്‍ വെടിവയ്പ്പ്, ബോംബ് നിര്‍മാണം എന്നിവ പരിശീലിച്ചതെന്ന് കരുതുന്നു. ആദ്യ കാഴ്ചയില്‍ ആരിലും സംശയം തോന്നിപ്പിക്കുന്ന രീതിയിലല്ല സ്ഥലത്തിന്റെ കിടപ്പ്. സ്ഥലത്തിനുള്ളില്‍ നാല് നിലയുള്ള നിരീക്ഷണ ഗോപുരവും ഉണ്ട്. കെട്ടിടത്തിനുള്ളിലെ മതിലില്‍ വെടിയുണ്ടകള്‍ തറച്ച് കയറിയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കുഴികളും ഇവിടെ കാണാം. കെട്ടിടത്തിന്റെ ഉടമയേയും ഭീകരര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button