KeralaLatest News

നടിയെ അക്രമിച്ച വിഷയത്തില്‍ ദിലീപിനെ കുറിച്ചുള്ള ശ്രീനിവാസന്റെ പരമാര്‍ശം കത്തിക്കയറുമ്പോള്‍ നടി രേവതിക്ക് പറയാനുള്ളത്

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ശ്രീനിവാസന്‍ ദിലീപിനെ പിന്തുണച്ചതിനെതിരെ പ്രതികരിച്ച് ഡബ്‌ള്യൂസിസി അംഗവും നടിയുമായ രേവതി.

എല്ലാവരും ആരാധിക്കുന്ന താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ നല്ല ദുഃഖമുണ്ടെന്ന് രേവതി ട്വിറ്ററില്‍ കുറിച്ചു. സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണ്ടെ? ഇങ്ങനെയുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്നും അവര്‍ ആലോചിക്കേണ്ടേ എന്നും രേവതി ചോദിച്ചു.

ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ പറഞ്ഞിരുന്നു.ഒന്നര കോടി രൂപയ്ക്ക് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒരു പൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

https://twitter.com/RevathyAsha/status/1125797777164734464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1125797777164734464&ref_url=https%3A%2F%2Fwww.mediaonetv.in%2F

shortlink

Related Articles

Post Your Comments

Related Articles


Back to top button