Latest NewsCareerEducation & Career

ബിരുദധാരികൾക്കായി ട്രെയിനിംഗ്-കം പ്ലേസ്‌മെന്റ് പ്രോഗ്രാം

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ ബിരുദധാരികൾ/അവസാനവർഷ ബിരുദവിദ്യാർത്ഥികളായ ഭിന്നശേഷിക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കായി സൗജന്യ ട്രെയിനിംഗ്-കം പ്ലേസ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

2017-18, 2018-19 അധ്യായന വർഷങ്ങളിൽ ബി.എ, ബി.കോം, ബി.എസ്.സി (ഐടി/കമ്പ്യൂട്ടർ ഒഴികെ) യോഗ്യത നേടിയവർക്ക്/അവസാന വർഷ പരീക്ഷ എഴുതിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന 50 പേർക്ക് പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരിൽനിന്നും പരീക്ഷ/അഭിമുഖം വിജയിക്കുന്നവർക്ക് ടാറ്റാ കൺസൾട്ടൻസി സർവീസസിൽ നിയമനം നൽകും. താത്പര്യമുള്ളവർ മേയ് 12ന് മുമ്പ് http://bit.ly/MCCTVM-02TCS-2019 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചയ്യണം.കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2304577.

shortlink

Related Articles

Post Your Comments

Related Articles


Back to top button