Latest NewsTechnology

എയര്‍ടെല്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : പ്ലാനുകള്‍ പരിഷ്‌കരിച്ചു

മുംബൈ : എയര്‍ടെല്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : പ്ലാനുകള്‍ പരിഷ്‌കരിച്ചു . എയര്‍ടെലിന്റെ 999 രൂപയുടെ പ്ലാനില്‍ 150 ജിബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ എന്നിവയാണ് ലഭിക്കുക. 499, 749, 999, 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് കമ്പനി പരിഷ്‌കരിച്ചുത്. 399 രൂപയുടെ പ്ലാന്‍ നിര്‍ത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ എയര്‍ടെല്‍ ആപ്പിലും വെബ്സൈറ്റിലും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഈ പ്ലാന്‍ കാണിക്കുന്നില്ല. പക്ഷേ റീട്ടെയില്‍ സ്റ്റോറുകളില്‍ പ്ലാന്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് സ്റ്റോറുകളില്‍ പോയി പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ് കോളിങ് എന്നിവ ലഭിക്കുന്ന തരത്തിലാണ് പ്ലാന്‍ പുതുക്കിയത്. എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, സീ5 എന്നിവ സൗജന്യമായി ഉപയോഗിക്കാം. എയര്‍ടെല്‍ 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു. ഇതിനുപുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, ദിനവും 100 എസ്എംഎസും കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button