KeralaLatest News

വിമാനം വൈകുന്നു: യാത്രക്കാർ പ്രതിഷേധത്തിൽ

കൊച്ചി: കൊച്ചിയില്‍ നിന്നും റിയാദിലേക്ക് പോകേണ്ട വിമാനം വൈകുന്നു. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുന്നു. വൈകിട്ട് 6.50 ന് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട സൗദി എയര്‍ലൈന്‍സ് വിമാനമാണ് മണിക്കൂറുകള്‍ വൈകുന്നത്. വിമാനം പുലര്‍ച്ചെ ഒരു മണിക്കേ പുറപ്പെടൂ എന്നാണ് വിമാനക്കമ്ബനി അധികൃതര്‍ പറയുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് വിമാനക്കമ്ബനി അറിയിച്ചു.

വിമാനം വൈകുമെന്ന കാര്യം നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും വിമാനക്കമ്ബനി അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം വിമാനം ഇത്രയും വൈകിട്ടും താമസസൗകര്യമോ നോമ്ബു തുറയ്ക്കോ ഉള്ള സൗകര്യമോ കിട്ടിയില്ലെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button