Latest NewsIndia

സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കി

മൈസൂരു: സുഹൃത്തിനൊപ്പം രാത്രി ബൈക്കിൽ സഞ്ചരിച്ച യുവതിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കി. കർണാടകയിൽ മൈസൂരുവിലെ ലിംഗബുദ്ധിപാളയയിൽ വ്യാഴാഴ്ച രാത്രി നഗരത്തിലെ ഒരു ലോഡ്ജിൽ ജോലി ചെയ്യുന്ന ഇരുപതുകാരിയെ ആണ് കാറിലെത്തിയ സംഘം പീഡിപ്പിച്ചത്.

ലോഡ്ജിലെ മാനേജരും സുഹൃത്തുമായ യുവാവിനൊപ്പം കടം വാങ്ങിയ പണം തിരിച്ചു നൽകാൻ പോവുകയായിരുന്നു യുവതി. വഴിയിൽ ആളൊഴിഞ്ഞ പ്രദേശത്തു മൂത്രമൊഴിക്കുന്നതിനു വേണ്ടി യുവാവ് ബൈക്ക് നിർത്തിയ സമയം അതുവഴി കാറിൽ വന്ന മദ്യലഹരിയിൽ ആയിരുന്ന സംഘം സുഹൃത്തിനെ മർദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കുകയുമായിരുന്നു.

യുവാവിന്റെ കാലിൽ പാറക്കല്ല് കൊണ്ട് ഇടിച്ചശേഷമാണ് സംഘം കടന്നു കളഞ്ഞത്. കരച്ചിൽ കേട്ടെത്തിയ സമീപത്തെ കോളനിയിൽ താമസിക്കുന്നവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. അക്രമി സംഘത്തിൽ നാല് പേർ ഉണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ ജയപുര പൊലീസ് കേസെടുത്തു അക്രമികളെ പിടികൂടാൻ എട്ട് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായും മൈസൂരു എസ് പി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button