USALatest News

ഫോക്‌സ്‌വാഗണ്‍ കാറിലെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന ഇന്ത്യക്കാരന് സംഭവിച്ചത്

2013-ലാണ് ക​പ്പ​ന്ന അ​ട​ങ്ങു​ന്ന ഗ​വേ​ഷ​ക സം​ഘം ഫോ​ക്സ് വാ​ഗ​ണി​ലെ മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ് വെളിച്ചെത്തു കൊണ്ടു വന്നത്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണിന്‍റെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യ​ര്‍ ഹേമന്ത് കപ്പന്നയെ ജ​ന​റ​ല്‍ മോ​ട്ടോ​ഴ്സ് പി​രി​ച്ചു​വി​ട്ടു. ജനറല്‍ മോട്ടേഴ്സില്‍ 4000 ജീ​വ​ന​ക്കാ​രെ പിരിച്ചുവിട്ട ഫെബ്രുവരിയിലാണ് ഹേമന്തിനേയും പിരിച്ചു വിട്ടത്.

2013-ലാണ് ക​പ്പ​ന്ന അ​ട​ങ്ങു​ന്ന ഗ​വേ​ഷ​ക സം​ഘം ഫോ​ക്സ് വാ​ഗ​ണി​ലെ മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ് വെളിച്ചെത്തു കൊണ്ടു വന്നത്. അന്ന് വെ​സ്റ്റ് വി​ര്‍​ജി​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രുന്നു കപ്പന്ന. 1.1 കോ​ടി ഡീ​സ​ല്‍ കാ​റു​ക​ളി​ല്‍ മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ഫോ​ക്സ് വാ​ഗ​ണ്‍ സോ​ഫ്റ്റ്വെ​യ​ര്‍ ഘ​ടി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ല്‍. 2015-ല്‍ ​യു​എ​സ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഏ​ജ​ന്‍​സി ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഇതിന്‍റെ നിയമ പോരാട്ടത്തിനായി യു.എസില്‍ മാത്രമായി 23 ബി​ല്ല്യ​ണ്‍ ഡോ​ള​റും (1.6 ല​ക്ഷം കോ​ടി രൂ​പ) ആ​ഗോ​ള​ത​ല​ത്തി​ല്‍ 33 ബി​ല്ല്യ​ണ്‍ (2.3 ല​ക്ഷം കോ​ടി രൂ​പ) ഉം ഫോക്സ്വാഗണ്‍ ചെലവഴിച്ചു. തട്ടിപ്പു നടത്തിയ കാറുകളില്‍ ആ​റു ല​ക്ഷം കാ​റു​ക​ള്‍ യു​എ​സി​ലാ​യി​രു​ന്നു.

2014-ലാ​ണ് ക​പ്പ​ന്ന യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നു ഡോ​ക്ട​റേ​റ്റ് പൂ​ര്‍​ത്തി​യാ​ക്കിയ കപ്പന്ന പിന്നീട് ജ​ന​റ​ല്‍ മോ​ട്ടോ​ഴ്സി​ല്‍ ചേ​ര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ക​പ്പ​ന്ന​യെ പു​റ​ത്താ​ക്ക​ലി​ന് മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ് പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ക​ന്പ​നി​യു​ടെ മു​ഖം​മി​നു​ക്ക​ലി​ന്‍റെ ഭാ​ഗാ​മാ​യാ​ണ് പി​രി​ച്ചു​വി​ട​ലു​ക​ളെ​ന്നും ജ​ന​റ​ല്‍ മോ​ട്ടോ​ഴ്സിന്‍റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button