Latest NewsElection NewsKeralaElection 2019

ഈ മണ്ഡലത്തിലെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കണ്ണൂർ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാമ്പുരുത്തിയിൽ 12 പേർ കള്ളവോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത്കള്ളവോട്ട് ചെയ്തത് സിപിഎം പ്രവർത്തകനെന്നും കള്ളവോട്ട് മാപ്പ് അർഹിക്കാത്ത കുറ്റമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

പൊലീസിന്‍റെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നു. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടിയെടുക്കും. പൊലീസാണ് നടപടി എടുക്കേണ്ടത്. അന്വേഷണം മന്ദഗതിയിലാണെങ്കിൽ തീർച്ചയായും ഇടപെടുമെന്നും . മിണ്ടാതിരിക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button