Latest NewsKerala

കേരളത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയുമായി ഒരു ക്ഷേത്രം

തിരുവനന്തപുരം•കണ്ണെത്താദൂരത്തോളം പ്രകൃതിസൗന്ദര്യം പരന്നുകിടക്കുന്ന ആഴിമലയുടെ തീരത്ത് കിണ്ണിക്കുഴി അഥവാ പാണ്ഡവതീർത്ഥം എന്ന പേരിലറിയപ്പെടുന്ന പുണ്യജലസ്രോതസ്സും ചെറുഗുഹയും വിശ്വാസികളുടെയും സഞ്ചാരികളുടെയും പറുദീസയാവാൻ തുടങ്ങി .

തിരുവനന്തപുരം ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഏറെ പ്രശസ്ഥമാണ് വിഴിഞ്ഞം കടലോരത്തോടുചേർന്ന ആഴിമല ശിവക്ഷേത്രം . ചരിത്രസ്മ്രുതികളുറങ്ങുന്ന ആഴിമല ശിവക്ഷേത്ര സന്നിധിയിൽനിന്നും ഏറെ അകലെയല്ലാതെ കടലിലേക്ക് തള്ളിനിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകളിൽ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ മഹാദേവപ്രതിമയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ് . 58 അടി ഉയരത്തിലുള്ള ഗംഗാധരേശ്വര പ്രതിമയുടെ അടിയിൽ 3500 ചതുരശ്ര അടി വിസ്‌തൃതീയിൽ വിശാലവും ഗുഹാന്തരീക്ഷമുള്ളതുമായ ധ്യാനമണ്ഡപത്തിൻറെയും നിർമ്മാണം തുടങ്ങിയിട്ട് നാലര വർഷത്തോളമായി . 5 കോടിരൂപയാണ് നിർമ്മാണച്ചിലവ് കണക്കാക്കുന്നത് .2020 ൽ ഭക്തജനങ്ങൾക്കൊപ്പം സഞ്ചാരപ്രിയരായ ടൂറിസ്റ്റുകൾക്ക് സമർപ്പിക്കാനുള്ള ബ്രഹത് കർമ്മപദ്ധതി പുളിങ്കുടി ആഴിമല ശിവക്ഷേത്രം ദേവസ്വം ട്രസ്റ്റിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നുവരുന്നത് ,ഇവിടുത്തെ ഭൂപ്രകൃതിയുടെ വേറിട്ട പ്രത്യേകതകളും ചരിത്രപരമായ പ്രാധാന്യവും ഐതീഹ്യങ്ങളും ആഴിമല ശിവക്ഷേവും വിഴിഞ്ഞം കടലോരത്തെ ധ്യാനമണ്ഡപവും എണ്ണപ്പെട്ട തീർത്ഥാടനകേന്ദ്രമായി ചരിത്രത്തിലിടംപിടിക്കാൻ ഇനി ഏറെവൈകില്ല തീർച്ച !

Azhimala

സ്വസ്ഥമായും സമാധാനമായും ഒരിടത്തിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയുള്ള പരിപൂർണ്ണ വിശ്രമമാണ് ധ്യാനം കൊണ്ടുദ്ദേശിക്കുന്നത് .ഒപ്പം ശരീരത്തെക്കുറിച്ചുള്ള അറിവും വികാരനിയന്ത്രണം ശ്രദ്ധയുടെ നിയന്ത്രണം തുടങ്ങിയവക്കൊപ്പം മെച്ചപ്പെട്ട വ്യക്തിത്വത്തിനുടമയാവാനാകുമെന്നും ആചാര്യന്മാർ സാക്ഷിപ്പെടുത്തുന്നു.

വിവേകാനന്ദസ്വാമി കന്യാകുമാരിയിലെത്തി അരകിലോമീറ്ററിലധികം കടലിൽ നീന്തിയതാണത്രേ അകലെയുള്ള പാറപ്പുറത്ത് ചെന്നിരുന്ന് മൂന്നുദിവസം ധ്യാനനിമഗ്‌ദ്ധനായത് .ആത്മീയവളർച്ചക്കാവശ്യമായ ദർശനങ്ങളും വീക്ഷണങ്ങളും അദ്ദേഹം നേടിയതും ഈ പാറയിലിരുന്നുള്ള ധ്യാനത്തിലൂടെ .പിൽക്കാലത്ത് വിവേകാനന്ദപാറയായി മാറിയതും ഈ പാറതന്നെ .

Azhimala-Thiruvananhapuram

ഏഴിമല ശിവക്ഷേത്രസന്നിധിയിലെ ”കിണ്ണിക്കുഴി ” അഥവാ പാണ്ഡവതീർത്ഥം എന്ന പുണ്യഭൂമിക്കുമുണ്ട് ഐതീഹ്യത്തിന്റെ പിൻബലമുള്ള ഇതുപോലുള്ള വിശ്വാസത്തിൻ്റെ ചില അടിവേരുകൾ .
പ്രാചീന കാലഘട്ടത്തിൽ വനവാസകാലത്ത് പഞ്ചപാണ്ഡവന്മാർ ഇവിടെയെത്തിച്ചേർന്നെന്നും ഇവിടുത്തെ ദൈവീക ചൈതന്യവും ജീവൽസമാധിയും തിരിച്ചറിഞ്ഞതോടെ ഇവിടെ പൂജ നടത്തി എന്നുമാണ് ഐതീഹ്യം. കടൽത്തീരമായതിനാൽ പൂജക്ക്‌ ആവശ്യമായ ശുദ്ധജലം ലഭിക്കാതെവന്നപ്പോൾ ദേവസ്ഥാനത്തിന് കിഴക്കുമാറി കടലോരത്ത് സ്ഥിതി ചെയ്യുന്ന വലിയ ഇരട്ടപാറകളിലൊന്നിൽ കരുത്തനായ ഭീമസേനൻ കൈമുട്ടുയർത്തി ആഞ്ഞിടിക്കുകയും ഇടിയുടെ ആഘാതത്തിൽ പറയിലുണ്ടായ നേരിയ വിള്ളലിലൂടെ ശുദ്ധമായ തെളിനീരുറവ പ്രത്യക്ഷപ്പെട്ടുവെന്നും

ആ പുണ്യജലമെടുത്താണ് പഞ്ചപാണ്ഡവന്മാർ പൂജാകർമ്മങ്ങൾ നടത്തിയതെന്നുമാണ്‌ വിശ്വാസികളുടെ ഭാഷ്യം . ശ്രീനാരായണഗുരുദേവൻ ആത്മീയയാത്രക്കിടയിൽ പുളിങ്കുടിയിലെ സാഗരതീരത്തു മെത്തിയെന്നും ആത്മീയതേജസ്സ്‌ വഴിഞ്ഞൊഴുകുന്ന ഈ സ്ഥലത്തിന് ‘ആഴിമല ‘ യെന്ന് നാമകരണം ചെയ്‌തത്‌ .ഇവിടുത്തെ ഈശ്വരചൈതന്യം നേരിട്ടറിഞ്ഞ ഗുരുദേവൻ പരിസരവാസികളായ ആളുകൾക്ക് ജീവൽ സമാധിയെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കുകയും ഈ പുണ്യഭൂമിയിൽ ഒരു ശിവക്ഷേത്രം നിർമ്മിക്കേണ്ട ആവശ്യകതയിലേക്ക് ആഹ്വാനം ചെയ്തതായും ചില ചരിത്രസത്യങ്ങൾ . ക്ഷേത്രനിർമ്മിതിക്കായി ഗുരുദേവൻ ചൂണ്ടിക്കാണിച്ച സ്ഥലത്താണ്‌ ഇന്ന് കാണുന്ന ആഴിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത് .

ആഴിയും മലയും അഥവാ കുന്നും കടലും ഒരുമിച്ചുചേർന്ന സ്ഥലമായതുകൊണ്ടുതന്നെയാവാം ഇവിടം ‘ആഴിമല ‘ എന്നപേരിലറിയപ്പെടാൻ തുടങ്ങിയത് . കിണ്ണംപോലുള്ള ‘കിണ്ണിക്കുഴി’ എന്ന ഈ സ്ഥലമാണ് പിൽക്കാലത്ത് പാണ്ഡവതീർത്ഥമായി മാറിയത് .തിരുവന്തപുരത്തുനിന്നും 20 കിലോമീറ്റർ യാത്രചെയ്താൽ ആഴിമലയിലെത്താം .

ഗംഗാധരേശ്വരപ്രതിമയുടെയുള്ള പ്രവേശനമാർഗ്ഗത്തിലൂടെ27 പടികൾ കടന്നുവേണം ധ്യാനമണ്ഡപത്തിലെത്താൻ . ശിപ്പാലംകൃതമായ ചിത്രത്തൂണുകൾ ,ശിവൻറെ അർദ്ധനാരീശ്വരരൂപവും ശയനരൂപവും ഒമ്പത് നൃത്ത രൂപങ്ങളുടെയും കൊത്തുപണികൾക്കൊപ്പം ആഴിമലശിവ ക്ഷേത്രത്തിന്റെ ചരിത്രവുംചുമരുകളിൽ ആലേഖനം ചെയ്യുന്ന തിരക്കിലാണ് ശിൽപ്പികൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button