Latest NewsInternational

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: അധ്യാപിക അറസ്റ്റില്‍

ഹോമര്‍, ലോസ്ഏഞ്ചലസ്•പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക പിടിയില്‍. 25 കാരിയായ സാറ ഇ കോസര്‍ ആണ് പിടിയിലായത്.

അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ അരുതാത്ത ലൈംഗിക ബന്ധം പുലര്‍ത്തിയത്തിന് രണ്ട് കൗണ്ട് കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ക്ലൈബോണ്‍ പാരിഷ് ഷെരീഫ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

മൗണ്ട് ഒലിവ് ക്രിസ്ത്യന്‍ സ്കൂളിലെ അധ്യാപികയായിരുന്നു കോസര്‍. അറസ്റ്റ് ചെയ്ത് ക്ലൈബോണ്‍ പാരിഷ് ഷെരീഫ് ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിച്ച ഇവരെ പിന്നെട് 4,000 ഡോളര്‍ ബോണ്ടിന്മേല്‍ ജാമ്യത്തില്‍ വിട്ടു.

കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ക്ലൈബോണ്‍ ഷെരീഫ് കെന്‍ ബെയ്‌ലി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച, നോര്‍ത്ത് കാഡോ ഹൈസ്കൂളിലെ ഒരു അധ്യാപികയും ഇതേകുറ്റത്തിന് പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button