Latest NewsInternational

സംഘര്‍ഷത്തില്‍ ഒരു മരണം; ശ്രീലങ്കയില്‍ നിശാ നിയമം പ്രഖ്യാപിച്ചു

ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് ശ്രീലങ്കയിൽ ഉടലെടുത്ത വർഗീയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ മേഖലയിലെ പുത്തലം ജില്ലയിൽ മരപ്പണിശാലയിൽ ജോലി ചെയ്യുകയായിരുന്ന നാല്പത്തഞ്ചുകാരനാണു കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി പണിശാലയിലേക്ക് കടന്നു വന്ന ആൾക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. സംഘർഷം രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കു വ്യാപിച്ചതിനെ തുടർന്ന് ലങ്കയിൽ 6 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയാണ് യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതേതുടർന്ന് രാജ്യവ്യാപകമായി മുസ്ലിം പള്ളികൾക്കും മുസ്ലിങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾക്കും നേരെ അക്രമ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഈസ്റ്റർ ദിനത്തിൽ 260 പേരുടെ മരണത്തിടയാക്കിയ ചാവേർ സ്‌ഫോടനത്തെ തുടർന്ന് ലങ്കയിൽ സംഘർഷങ്ങൾ അയവില്ലാതെ തുടരുകയാണ്.

Tags

Post Your Comments


Back to top button
Close
Close