Latest NewsIndia

ടാറ്റാ സഫാരിയില്‍ എത്തിയവര്‍ ഗ്രനേഡ് എറിഞ്ഞു; എട്ടോളം പേര്‍ക്ക് പരിക്ക്

ഗുവാഹത്തി•ആസാമിലെ ഗുവാഹത്തിയില്‍ ഗ്രനേഡ് സ്ഫോടനത്തില്‍ കുറഞ്ഞത് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗുവാഹത്തിയിലെ സൂ റോഡിന് സമീപം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയുടെ പുറത്ത് വൈകുന്നേരം 6.20 ഓടെയാണ് സംഭവം.

ടാറ്റാ സഫാരി കാറില്‍ നിന്നാണ് ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് പ്രദേശം സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഗുവാഹത്തിയില്‍ ഉള്‍ഫ ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതില്‍ ഭയന്ന് അക്രമികള്‍ ഗ്രനേഡ് വലിച്ചെറിഞ്ഞതാകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്ഫോടനത്തെത്തുടര്‍ന്ന് ഗുവാഹത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ട്രേഡ് യൂണിയന്‍ സമരം നടക്കുന്നതിനാല്‍ സ്ഫോടനം നടന്ന സ്ഥലത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button