CricketLatest News

ടീം അംഗങ്ങള്‍ വൈകിവരാതിരിക്കാനുള്ള ധോണിയുടെ തന്ത്രം ഇങ്ങനെ

കൊല്‍ക്കത്ത: കളത്തിനകത്തും പുറത്തുമെല്ലാം ടീം അംഗങ്ങളുടെ അച്ചടക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് നിർബന്ധമാണ്. ടീം അംഗങ്ങളുടെ അച്ചടക്കം പാലിക്കേണ്ട കാര്യത്തിൽ തന്റേതായ തന്ത്രമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ അംഗമായിരുന്ന പാഡി അപ്ടണ്‍. അപ്ടണ്‍ ടീമിനൊപ്പം ചേരുന്ന സമയത്ത് അനില്‍ കുംബ്ലെ ടെസ്റ്റ് ക്യാപ്റ്റനും ധോണി ഏകദിന ടീം ക്യാപ്റ്റനുമായിരുന്നു.

ടീം യോഗങ്ങള്‍ക്കും, പരിശീലനത്തിനും ടീം അംഗങ്ങള്‍ കൃത്യസമയത്ത് തന്നെ എത്തണമെന്ന് നിർദേശം ഉണ്ടായിരുന്നു. ആരെങ്കിലും വൈകിയെത്തുന്നത് തടയാൻ എന്ത് ചെയ്യണമെന്നും ഇതിനൊപ്പം ചോദ്യമുയർന്നു. വൈകിയെത്തുന്ന കളിക്കാരന്‍ 10,000 രൂപ പിഴയടയ്ക്കണമെന്നായിരുന്നു അനില്‍ കുംബ്ലെയുടെ നിര്‍ദേശം. എന്നാല്‍ ഏകദിന ടീമിന്റെ കാര്യം വന്നപ്പോള്‍ ഏതെങ്കിലും കളിക്കാരന്‍ വൈകിയാല്‍ എല്ലാവരും 10,000 രൂപ പിഴയടയ്ക്കണമെന്ന നിര്‍ദേശമാണ് ധോണി മുന്നോട്ടുവെച്ചത്. അതില്‍പിന്നെ ഏകദിന ടീമിലെ ആരും തന്നെ വൈകിയെത്തിയിട്ടില്ലെന്നും അപ്ടണ്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button