KeralaLatest News

ഹസാഡ് പോയാൽ ചെൽസിയിലെത്തുക ഈ സൂപ്പർ താരം

ചെൽസിയുടെ സൂപ്പർ താരം ഏദൻ ഹസാഡ് ക്ലബ്ബ് വിട്ടേക്കുമെന്ന സൂചനകൾ ശക്തമായിക്കഴിഞ്ഞു. ഇഗ്ളീഷ് പ്രീമിയർ ലീഗിലെ ഈ ഗോളടി വീരൻ റയൽ മാഡ്രിഡിലേക്ക് കൂട്  മാറാനാണ് സാധ്യത. ഹസാര്‍ഡ് ചെൽസി വിട്ടേക്കുമെന്ന് ക്ലബ്ബിന്റെ  ഇതിഹാസതാരം ഫ്രാങ്ക് ലാംപാര്‍ഡും പറഞ്ഞിട്ടുണ്ട്. എന്നാൽ ഹസാർഡിന്റെ  ഒഴിവിലേക്ക് പകരം ആളെ കൊണ്ട് വരാൻ ചെൽസി വല വീശി കഴിഞ്ഞു. ബാഴ്സലോണയുടെ ബ്രസീൽ സ്ട്രൈക്കെർ ഫിലിപ് കുട്ടീഞ്ഞോയെ ടീമിലെത്തിക്കാനാണ് ക്ലബിന്റെ ശ്രമം. കഴിഞ്ഞ വർഷമാണ് മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ വിട്ട് കുട്ടീഞ്ഞോ ബാഴ്സയിലെത്തിയത്. എന്നാൽ സ്പാനിഷ് ലീഗിൽ താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button