Latest NewsIndia

കാറപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: നിർത്തിയിട്ടിരുന്ന ടാങ്കറിൽ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശേരിയിൽ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച കുറുമ്പനാടം കുര്യച്ചൻപടി മുള്ളൻകുഴി ജെറിൻ ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യൻ (27), കാർ ഓടിച്ചിരുന്ന മാമ്മൂട് മാമ്പറമ്പിൽ വിൽസൻ (42) എന്നിവരാണ് മരിച്ചത്. ലിസ്ബത്തിന്റെ പിതാവിനും ഭർതൃപിതാവിനും പരുക്കേറ്റു. ഇന്നലെ പുലർച്ചെ നാലോടെ ചെന്നൈയ്ക്കടുത്ത് വില്ലുപുരത്താണ് അപകടം നടന്നത്. ചെന്നൈ ഇൻഫോസിസ് ജീവനക്കാരിയായിരുന്ന ലിസ്ബത്ത് ഓസ്ട്രേലിയയിൽ ഭർത്താവിന്റെ അടുത്തേക്ക് പോകാനായി സർട്ടിഫിക്കറ്റുകൾ വാങ്ങാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button