KeralaLatest News

കേരളത്തില്‍ ഇത്തവണ കാറ്റ് എന്‍ഡിഎക്ക് അനുകൂലം: കുമ്മനം രാജശേഖരന്‍

ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎക്ക് മികച്ച വോട്ട് വിഹിത കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ഇത്തവണ കാറ്റ് എന്‍ഡിഎക്ക് അനുകൂലമാണ്. ഇത്തവണ ഇടത് വലത് മുന്നണികളുടെ വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ എന്‍ഡിഎക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഇപ്പോള്‍ തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നില്ലങ്കില്‍ ജനങ്ങളോട് മാപ്പ് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അത് ഇടത് മുന്നണിയുടെ ശവപ്പെട്ടിയില്‍ ആണി അടിക്കലാണ്. ക്രോസ് വോട്ട് ചെയ്താലും തിരുവനന്തപുരത്ത് ജയിച്ച് കയറാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button