NattuvarthaLatest News

ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റിന് തുടക്കം

കൂടിയാട്ടം ഒഡിസി,,ഭരതനാട്യം ശാസ്ത്രീയസംഗീതം എന്നിവ അവതരിപ്പിക്കും

ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ്തൈക്കാട് ഭാരത്ഭവനില്‍ ഭാരത് ഭവന്‍ ഇന്‍റര്‍നാഷണല്‍ പെര്‍ഫോമിംങ് ആര്‍ട് ഫെസ്റ്റിവല്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റ് ഇന്നും നാളെയുമായി നടക്കും.

മോഹിനിആട്ടം കൂടിയാട്ടം ഒഡിസി,,ഭരതനാട്യം ശാസ്ത്രീയസംഗീതം എന്നിവ അവതരിപ്പിക്കും.  ആറിന് പ്രഫ. വി മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്യും.

മാര്‍ഗി സജീവ് നാരായണ ചാക്യാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം. 7.30ന് ദേവ്ജനി സെന്നിന്‍റെ ഒഡിസി.ശനിയാഴ്ച 6.30ന് ഉമാ തപസ്യാനന്ദയുടെ മോഹിനിയാട്ടം. 7.30ന് അദിതി അശോകിന്‍റെ ഭരതനാട്യം. 8.30ന് കീര്‍ത്തനാ രമേശിന്‍റെ ശാസ്ത്രീയസംഗീതം.

shortlink

Post Your Comments


Back to top button