Latest NewsIndia

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ ശിക്ഷ ഇങ്ങനെ

ന്യൂഡല്‍ഹി: യുവാക്കളെ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിപ്പിയ്ക്കാന്‍ ജില്ലാഭരണകൂടം ചെയ്ത് കാരായങ്ങളാണ് രാജ്യമെങ്ങും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് ഇനി മുതല്‍ പെട്രോള്‍ കൊടുക്കരുതെന്നാണ് ആഹ്വാനം. ഹെല്‍മറ്റ് ധരിക്കാതെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പെട്രോള്‍ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ലെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ജൂണ്‍ ഒന്ന് മുതല്‍ ഉത്തരവ് നടപ്പിലാകും.

ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല, പമ്പുകളിലെ സിസിടിവി ഉപയോഗിച്ച് വാഹന നമ്പര്‍ ശേഖരിച്ച് ഉടമയെ കണ്ടെത്തി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഹെല്‍മറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കാതെ വരുമ്പോള്‍ പമ്പ് ജീവനക്കാരോട് മോശമായി പെരുമാറിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാനും നീക്കമുള്ളതായാണ് റിപ്പോര്‍ട്ട്. എല്ലാ പമ്പുകളിലും മികച്ച നിലവാരത്തിലുള്ള സിസി ടിവി ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button