KeralaLatest News

പ്രളയകാലത്ത് പ്രവര്‍ത്തനം തുടങ്ങി; ഇപ്പോള്‍ ഒഡീഷയ്ക്ക് കൈത്താങ്ങുമായി ഈ ഫേസ്ബുക്ക് കൂട്ടായ്മ

കോഴിക്കോട്: ഫോനി ചുഴലിക്കാറ്റില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒഡീഷയ്ക്ക് കൈത്താങ്ങുമായി എത്തിരിക്കുകയാണ് റൈസ് അപ്പ് ഫോറം എന്ന ഫേസ് ബുക്ക് കൂട്ടായ്മ. കേരളത്തിലെ പ്രളയ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു കൊണ്ടാണ് റൈസ് അപ്പ് ഫോറം എന്ന ഫേസ്ബുക്ക് കൂട്ടായ്മ പ്രവര്‍ത്തനം തുടങ്ങിയത്.

കേരളത്തിലെ വിവിധ കളക്ഷന്‍ പോയിന്റുകളില്‍ നിന്ന് ശേഖരിക്കുന്ന അവശ്യ വസ്തുക്കള്‍ ഒഡീഷയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. പ്രവര്‍ത്തനത്തെക്കുറിച്ച് അറിഞ്ഞതോടെ കോഴിക്കോട് ഡിടിപിസി ഓഫീസില്‍ ജില്ല കളക്ടര്‍ ഇവര്‍ക്കായി കളക്ഷന്‍ പോയിന്റ് ഒരുക്കി ഒപ്പം നിന്നു.

ഒരു കൂട്ടം യുവാക്കളുടെ മനസ്സില്‍ പിറന്ന ആശയത്തിന് സംസ്ഥാനത്ത് പ്രളയം ദുരിതം വിതച്ചപ്പോള്‍ വലിയ പിന്തുണയാണ് ലഭച്ചത്. കേരളം അനുഭവിച്ചതിന്റെ ഇരട്ടിയിലധികം വരും ഒഡിഷയിലെ ദുരന്തമെന്ന് ഇവര്‍ പറയുന്നു. ദുരിതമനുഭവിച്ചവര്‍ക്ക് മുഴുവനും ഇപ്പോഴും സഹായം കിട്ടിയിട്ടില്ല.

വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്‌പോഴേക്ക് പഠന സാമഗ്രികള്‍ എത്തിക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ആവശ്യമായ പഠന സാമഗ്രികള്‍ കോഴിക്കോട് ഡിടിപിസി ഓഫീസില്‍ ശേഖരിച്ച് തുടങ്ങി. ഏത് ദുരിതമുഖത്തും സഹായമെത്തിക്കാന്‍ സന്നദ്ധരായിരിക്കുകയാണ് ഈ യുവാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button