Latest NewsIndia

ഏത് തരത്തിലുള്ള ആക്രമണം നേരിടാനും, ശക്തമായ പ്രത്യാക്രമണം നടത്താനും സേന സജ്ജമായിരിക്കണമെന്ന് നിർദ്ദേശം, മിന്നൽ സന്ദർശനം നടത്തി വ്യോമസേനാ മേധാവി

മിഗ് 21 ന്റെ വിവിധ വിഭാഗങ്ങളും അദ്ദേഹം പരിശോധിച്ചു .

കോയമ്പത്തൂർ ; സുലുരിലെ വ്യോമ താവളത്തിൽ മിന്നൽ സന്ദർശനം നടത്തി വ്യോമസേനാ മേധാവി ബി എസ് ധനോവ .ഏത് തരത്തിലുള്ള ആക്രമണം നേരിടാനും, ശക്തമായ പ്രത്യാക്രമണം നടത്താനും സേന സജ്ജമായിരിക്കണമെന്ന് നിർദേശിച്ച അദ്ദേഹം തേജസിന്റെ കാര്യക്ഷമതയും പരിശോധിച്ചു . ഒപ്പം അദ്ദേഹം മിഗ് 21 പറത്തുകയും ചെയ്തു . മിഗ് 21 ന്റെ വിവിധ വിഭാഗങ്ങളും അദ്ദേഹം പരിശോധിച്ചു .

പാകിസ്ഥാനു മേൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങുമ്പോഴേയ്ക്കും അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാനായി ഇന്ത്യൻ വ്യോമസേന കളത്തിലിറക്കിയത് മിഗ് 21 ,സുഖോയ് എന്നീ പോർവിമാനങ്ങളെയാണ് . മാത്രമല്ല പാകിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനം വീഴ്ത്തിയതും ഇന്ത്യയുടെ മിഗ് 21 തന്നെ .

വോട്ടെണ്ണൽ ദിനത്തിൽ ഭീകരർ രാജ്യം ആക്രമിക്കാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് നല്കിയിടുന്നു. ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button