KeralaLatest News

കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു

പാല: പാല ഉഴവൂരില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് മരിച്ചത് കളിയാക്കിയതിനെ ചെല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രതി പുതുവേലി സ്വദേശി ധനുപിനെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കുടുംബ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു. മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് വടക്കുംപുറത്തു റംല എന്ന യുവതിക്കാണ് കുത്തേറ്റത്. ഇവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് അബുവാണ് കുത്തിയതെന്ന് റംല പോലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button