Life Style

വണ്ണം കുറയ്ക്കാന്‍ ഇതാ ചില എളുപ്പവഴികള്‍

വണ്ണം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും ചെയ്ത് മടുത്ത നിരവധി പേരുണ്ട്. ആഹാരം വലിച്ചുവാരി കഴിച്ച് പൊണ്ണത്തടി മാത്രമല്ല പലതരത്തിലുള്ള ആരോ?ഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്നമായി മാറാറുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുതല്‍ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാന്‍ സാധ്യതയേറെയാണ്. വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 10 എളുപ്പവഴികള്‍

പഴങ്ങളും പച്ചക്കറികളും.

പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം ഈ മൂന്ന് നേരങ്ങളിലും പച്ചക്കറികളായിരിക്കണം കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്. ആഹാരത്തിന് ശേഷം ദിവസവും ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
സ്‌നാക്‌സുകള്‍ ഒഴിവാക്കൂ.

എണ്ണയില്‍ വറുത്ത സ്‌നാക്‌സുകള്‍ ഒഴിവാക്കിയാല്‍ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം. സ്‌നാക്‌സുകള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ദോഷം ചെയ്യും.

ആഹാരത്തിന് മുമ്പ് വെള്ളം കുടിക്കാം.

പ്രധാന ആഹാരസമയത്തിന് അരമണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ മറക്കരുത്. കാരണം, വെള്ളം കുടിക്കുന്നത് ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇളം ചൂടുവെള്ളത്തില്‍ കറുവപ്പട്ടയോ പെരും ജീരകമോ ഇട്ട് കുടിക്കുന്നതാകും ഏറ്റവും നല്ലത്.

രാത്രി ലഘുഭക്ഷണം മതി.

രാത്രി എട്ടുമണിക്ക് ശേഷം കട്ടിയുള്ള ആഹാരം കഴിക്കരുത്. വിശന്നാല്‍ പാട നീക്കിയ പാലോ ആപ്പിളോ കഴിക്കാം.രാത്രിയില്‍ എപ്പോഴും ലഘു ഭക്ഷണം കഴിക്കുന്നതാകും കൂടുതല്‍ നല്ലത്. ഭക്ഷണം എളുപ്പവും പെട്ടെന്നും ദഹിക്കാനും സഹായിക്കും.

സാലഡ് ശീലമാക്കൂക.

ഉച്ചയ്‌ക്കോ രാത്രി ഭക്ഷണത്തോടൊപ്പമോ വെജിറ്റബിള്‍ സാലഡ് കൂടി കഴിക്കാന്‍ മറക്കരുത്. ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.

നടത്തം ശീലമാക്കൂ.

നടന്നു പോകാവുന്ന ദൂരങ്ങള്‍ക്കായി വണ്ടിയെടുക്കരുത്. ദിവസവും രാവിലെയോ വൈകിട്ടോ അരമണിക്കൂറെങ്കിലും നടക്കാന്‍ സമയം മാറ്റിവയ്ക്കുക.ഓഫീസില്‍ ഓരോ 20 മിനിട്ടും എഴുന്നേറ്റ് നാലടി എങ്കിലും നടക്കാന്‍ ശ്രമിക്കുക.

ടിവി കാണുമ്‌ബോള്‍ ഭക്ഷണം വേണ്ട.

ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടാം. ടി വി കാണുമ്പോള്‍ മണിക്കൂറോളം ഇരിക്കാതെ അല്‍പമൊന്ന് നടക്കുന്നത് നല്ലതാണ്.

ഗ്രീന്‍ ടീ കുടിക്കൂ.

ഗ്രീന്‍ ടീ പതിവായി കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ഷുഗര്‍ഫ്രീ ആയിരിക്കണം എന്നു മാത്രം.

മൈദ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.

മൈദയുടെ ഉപയോഗം തടി കൂട്ടും. ന്യൂഡില്‍സ് പോലുള്ളവ ഒഴിവാക്കുകയും വേണം. പൊറോട്ട സ്ഥിരമായി കഴിക്കുന്നതും ശരീരഭാരം കൂട്ടാം.

നാരങ്ങാ ജ്യൂസും തേനും.

നാരങ്ങാജ്യൂസും തേനുമായി ചേര്‍ത്ത ചെറു ചൂടു വെള്ളം കുടിച്ച് ദിവസം തുടങ്ങാം. ഇതില്‍ ചേര്‍ക്കുന്ന തേന്‍ നല്ലതെന്ന് ഉറപ്പു വരുത്തണം. ശരീരഭാരം കുറയ്ക്കാന്‍ നല്ലൊരു ഹെല്‍ത്തി ഡ്രിങ്കാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button