Latest NewsIndia

എല്‍ നിനോ; രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് സാധ്യത

പൂനെ: 2020-ഓടെ രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ചൂട് ഇനിയും കൂടുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗം വര്‍ധിക്കാന്‍ കാരണമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 2020 മുതല്‍ 2064 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും. പ്രശസ്ത ഇന്റര്‍നാഷണല്‍ ജേണലായ ക്ലൈമറ്റ് ഡൈനാമിക്സിലാണ് ‘ഫ്യൂച്ചര്‍ പ്രൊജക്ഷന്‍സ് ഓഫ് ഹീറ്റ് വേവ്സ് ഓവര്‍ ഇന്ത്യ ഫ്രം സിഎംഐപി5 മൊഡ്യൂള്‍സ്’ എന്ന് പേരു നല്‍കിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.

മണ്ണിന്റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും ഉഷ്ണതരംഗത്തിന്റെ തീവ്രത കൂടുന്നതിന് കാരണമായേക്കാം. ഉഷ്ണതരംഗത്തിന്റെ ആവൃത്തി, തീവ്രത, ദൈര്‍ഘ്യം എന്നിവ അളക്കുന്നതിനായി ഒമ്പത് കാലാവസ്ഥാ മാതൃകകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ ക്രമാതീതമായി ചൂട് കൂടുമെന്നും ഇതിന്റെ ഫലമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. 1961-2005 കാലയളവില്‍ 58 ഉഷ്ണതരംഗങ്ങളാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ 2020-2064 കാലയളവില്‍ ഇത് 138 ആയി ഉയരുമെന്നാണ് സൂചന. ഉഷ്ണതരംഗത്തിന്റെ ആവൃത്തിയും വ്യാപ്തിയും വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും എല്‍ നിനോ പ്രതിഭാസത്തിന്‍രെ ഭാഗമായി പസഫിക് സമുദ്രത്തിലുണ്ടാകുന്ന ചൂട് മൂലം ഇന്ത്യയില്‍ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു. 1961-2005 കാലഘട്ടത്തില്‍ വടക്ക്- പടിഞ്ഞാറന്‍ മേഖലകളിലും തെക്ക്-കിഴക്കന്‍ മേഖലകളിലും 5 മുതല്‍ 7 ദിവസം വരെ നീണ്ടുനിന്ന ഉഷ്ണതരംഗം ഉണ്ടായിട്ടുണ്ട്. 2020-ല്‍ സംഭവിക്കുന്ന ഉഷ്ണതരംഗം 12 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുമെന്നാണ് കണ്ടെത്തല്‍. എല്‍ നിനോ പ്രതിഭാസം ഇന്ത്യന്‍ സമുദ്രത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് നേരത്തെ തന്നെ പഠനങ്ങള്‍ നടത്തിയിരുന്നു. ഐഐറ്റിഎമ്മിലെ ശാസ്ത്രഞ്ജനായ പി മുഖോപാധ്യായയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രാജ്യത്ത് പലയിടങ്ങലിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് വര്‍ധിച്ചത് ആശങ്കയ്ക്ക് കാരണമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളിലും ചൂട് കൂടമെന്നാണ് കണ്ടത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button